എഞ്ചിനീയര്‍സ് ഫോറത്തിന്റെ കിഫാക് 2023 വര്‍ണാഭമായി

ദോഹ. ഖത്തറിലെ കേരളീറ്റ് എഞ്ചിനീയര്‍സ് ഫോറത്തിന്റെ വാര്‍ഷികാഘോഷമായ കിഫാക് 2023 ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ വര്‍ണ്ണാഭമായി കൊണ്ടാടി. പ്രശസ്ത പിന്നണി ഗായകനും നടനുമായ സിദ്ധാര്‍ഥ് മേനോന്‍ നയിച്ച എസ്.എം ബാന്‍ഡിന്റെ സംഗീതവിരുന്ന് ഹൃദ്യമായി. ഇതോടൊപ്പം പിന്നണി ഗായികയും കവര്‍ സോങ്ങിലൂടെ ഏവര്‍ക്കും സുപരിചിതയുമായ സന മൊയ്തൂട്ടി കൂടി ചേര്‍ന്നപ്പോള്‍ ആരവങ്ങളോടെ കാണികള്‍ സംഗീതനിശ നെഞ്ചിലേറ്റി. നൃത്തനൃത്ത്യങ്ങള്‍, കളരിപയറ്റ് എന്നിവയും ആസ്വാദ്യകരമായിരുന്നു എഞ്ചിനീയര്‍സ് ഫോറം പ്രസിഡന്റ് എഞ്ചിനീയര്‍ സാക്കിര്‍ ഹുസൈന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറിഎഞ്ചിനീയര്‍ സുധീഷ് നന്ദിയും പറഞ്ഞു.