Uncategorized

കെപിസിസി ഭാരവാഹികള്‍ക്ക് ദോഹയില്‍ വരവേല്‍പ്പ്

ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ കെപിസിസി ഭാരവാഹികളായ അഡ്വ.ടി.സിദ്ധീഖ് എം.എല്‍എ, , അഡ്വ.കെ. ജയന്ത് ,അഡ്വ.പി.എ. സലീം എന്നിവര്‍ക്ക് ഹമദ് ഇന്റര്‍ നേഷനല്‍ ഏര്‍പോര്‍ട്ടില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി
ഖത്തറിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനും ചര്‍ച്ചക്കുമായാണ് കെപിസിസി ഭാരവാഹികള്‍ ദോഹയിലെത്തിയതെന്നാണ് വിവരം. ഇന്നും നാളെയും വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുമെന്നുമറിയുന്നു.

Related Articles

Back to top button
error: Content is protected !!