ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സെന്റര്‍ ഓഫ് പേഷ്യന്റ് എക്‌സ്പീരിയന്‍സ് ആന്‍ഡ് സ്റ്റാഫ് എന്‍ഗേജ്മെന്റ് ഡെപ്യൂട്ടി ചീഫ് നാസര്‍ അല്‍ നഈമിക്ക് വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡ്

ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സെന്റര്‍ ഓഫ് പേഷ്യന്റ് എക്‌സ്പീരിയന്‍സ് ആന്‍ഡ് സ്റ്റാഫ് എന്‍ഗേജ്മെന്റ് ഡെപ്യൂട്ടി ചീഫ് നാസര്‍ അല്‍ നഈമിക്ക് വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡ്. പ്ലാനട്രീ ഇന്റര്‍നാഷണല്‍ 2023-ലെ വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡ് നല്‍കി നാസര്‍ അല്‍ നഈമിയെ ആദരിച്ചത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നായി 600-ലധികം വിദഗ്ധര്‍ പങ്കെടുത്ത മസാച്യുസെറ്റ്സിലെ ബോസ്റ്റണില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം അവാര്‍ഡ് സ്വീകരിച്ചു.
രോഗികളുടെയും കുടുംബങ്ങളുടെയും സ്റ്റാഫുകളുടെയും ആവശ്യങ്ങള്‍ക്കായി വാദിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധവും പ്രതിബദ്ധതയും പരിഗണിച്ചാണ് അവാര്‍ഡെന്ന് സംഘാടകര്‍ വ്യക്തമാക്കി.