Uncategorized
കണ്ണോത്ത് മഹല്ല് ഖത്തര്‍ ഘടകത്തിന് പുതിയ നേതൃത്വം
ദോഹ : തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് കണ്ണോത്ത് ഇസ്സത്തുല്‍ ഇസ് ലാം ജുമാഅത്ത് ഖത്തര്‍ ഘടകത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡിയും അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ജുനൈദ് വി.എം (പ്രസിഡന്റ്), സത്താര്‍ സുലൈമാന്‍ (വൈസ് പ്രസിഡന്റ്), ഷെബിന്‍ ഹനീഫ് (സെക്രട്ടറി) യാസിര്‍ എം.എം (ജോയിന്റ് സെക്രട്ടറി) ഷാജുദ്ധീന്‍ എം.എം (ട്രഷറര്‍) ശറഫുദ്ധീന്‍ പി.കെ (മെമ്പേഴ്സ് വെല്‍ഫയര്‍), ഫസീല്‍ അബ്ദുല്‍ ജലീല്‍ (എച്.ആര്‍), ആഷിഖ് അസീസ്, ശറഫു.കെ.എസ് (സ്‌പോര്‍ട്‌സ്), ശരീഫ് ഹംസ (ആര്‍ട്‌സ്), ഷാഫി എന്‍.എച്ച് (മീഡിയ & പബ്ലിക് റിലേഷന്‍) എന്നിവരാണ് ഭാരവാഹികള്‍. അബ്ദുല്‍ ജലീല്‍ എം.എം, ഹംസമോന്‍ എം.കെ, മുഹമ്മദ് റാഫി എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളായിരിക്കും. അബ്ദുല്‍ ജലീല്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.