Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM SpecialUncategorized

മിഴിപൂട്ടുന്ന താരകങ്ങള്‍

മഞ്ഞിയിൽ

മിഴിപൂട്ടുന്ന താരകങ്ങള്‍

ഒരുകളിയോടം

പോലുമില്ലാത്ത –

മണ്ണിന്റെ മക്കള്‍ക്കെതിരെ

അലയാഴികള്‍ കടന്നെത്തി

പോര്‍ മുഖമൊരുക്കി

ഒരുമ്പെട്ട സയണിസ ശക്തി

ദുര്‍ഘങ്ങള്‍!

മാംസം കൊതിക്കും

കഴുകരെപ്പോലാര്‍ത്തി –

രമ്പിയെത്തിയ

സൈന്യ സന്നാഹങ്ങള്‍ !

പടക്കോപ്പുകള്‍

പലവിധം

പുതു

വിദ്യകളൊരുക്കിയ

ജല വാഹിനികള്‍

നിര നിരയായി

നങ്കൂരമിട്ട്

തീ തുപ്പിത്തിമര്‍ക്കുന്നു..!

ഉടച്ചു തകര്‍ത്ത

കിനാക്കളുടെ പടവുകളില്‍

പിച്ചവെച്ചോടി നടക്കുന്ന

പൈതങ്ങളുടെ

തലക്കു മേലാര്‍ത്തു

പറക്കും കടന്നല്‍

കൂടിളികിയ പോല്‍

പാറിക്കളിക്കുന്നു…

മിന്നല്‍ വേഗങ്ങള്‍

തോറ്റു പോം

പരശ്ശതം!

പോര്‍

വ്യോമയാനങ്ങള്‍

സൈതൂന്‍ മരങ്ങളുടെ

കൂട്ടപ്പിടച്ചലില്‍

സീനായ് താഴ് വരകളില്‍

നെടുവീര്‍പ്പുയരുന്നു

മധ്യധരണ്യാഴി തിരകളലറുന്നു

ഗോലാനിളകി

മലമടകള്‍ പിടയുന്നു

ചോലകളുടെ ചിലമ്പുകള്‍

തേങ്ങിത്തുളുമ്പുന്നു

പടയൊരുക്കം

പിടി വിടാത്തയിടങ്ങളില്‍

ശരവര്‍ഷത്തില്‍

ശയ്യ വിട്ടുണര്‍ന്നവര്‍!

ഉണരുമെന്നുറപ്പില്ലാ –

തുറക്കില്‍ പതിച്ചവര്‍!

ശഹാദത്ത്

കളിയുടെ

ലഹരിയിലാനന്ദം

പൂണ്ടുല്ലസിച്ചീടുന്ന

ബാല്യ കൗമാരങ്ങള്‍ !

ശൈശവ കാലത്തിനപ്പുറം

ഭാവന വിടരാത്ത

മക്കളുടെ

യാത്രാമൊഴികളും

വിട പറയാനുള്ള

തിടുക്കവും

ഒരുക്കവും

വസ്വിയത്തും…

പ്രാണന്‍ വെടിഞ്ഞാല്‍

തിരിച്ചറിയാന്‍

വിധം

പൂമേനിയില്‍

പേര് കുത്തി കുറിക്കുന്ന

കുഞ്ഞ് ശഹീദുകളുടെ

ചുട്ടു പൊള്ളം

കൈ പടകളിലെ

നഖക്ഷതങ്ങള്‍ പോലും

ധീര – ഗാഥകള്‍

പാടിത്തരും

മഹാ കാവ്യ

രചനകള്‍ !

ഇതു കണ്ടിട്ടുമ്മമാരുടെ

കണ്ണിണകളില്‍

പൂക്കുന്ന

മുത്ത്

മണികളുടെ

തിളക്കത്തില്‍

മിഴി പൂട്ടി മാനത്തെ

താരക കൂട്ടങ്ങള്‍!

Related Articles

Back to top button