ഖത്തറില്‍ 2023-24 ക്രൂയിസ് സീസണ് തുടക്കമായി
ദോഹ: ഖത്തറില്‍ 2023-24 ക്രൂയിസ് സീസണ് തുടക്കമായി. ഇന്നലെ രാവിലെ ഓള്‍ഡ് ദോഹ പോര്‍ട്ട് ക്രൂയിസ് ടെര്‍മിനലില്‍ 214 യാത്രക്കാരും 475 ക്രൂ അംഗങ്ങളുമായി ക്രിസ്റ്റല്‍ സിംഫണി എന്ന കപ്പല്‍ എത്തിയതോടെയാണ് ഖത്തറിലെ 2023-24 ക്രൂയിസ് സീസണ് തുടക്കമായത്.
ക്രിസ്റ്റല്‍ ക്രൂയിസിന്റെ ഉടമസ്ഥതയിലുള്ളതും ബഹാമസ് പതാക പറക്കുന്നതുമായ ക്രിസ്റ്റല്‍ സിംഫണിയുടെ ഖത്തറിലേക്കുള്ള തങ്ങളുടെ ആദ്യ യാത്രയാണിതെന്നും മവാനി ഖത്തര്‍ അറിയിച്ചു.
238 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയും 8 മീറ്റര്‍ ഡ്രാഫ്റ്റും ഉള്ള ഈ ആഡംബര ക്രൂയിസ് കപ്പല്‍ 1995 ല്‍ നിര്‍മ്മിച്ചതാണ്.
പുതിയ ക്രൂയിസ് സീസണ്‍ ആരംഭിക്കുന്നതോടെ ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സീസണില്‍ മൊത്തം 81 ക്രൂയിസുകള്‍ ഡോക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ എട്ട് കപ്പലുകള്‍ക്ക് അവരുടെ കന്നി യാത്രയാണ്