Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ലെഖ്വിയ ക്യാമ്പ് കെട്ടിടം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്റേര്‍ണല്‍ സെക്യൂരിറ്റി ഫോര്‍സായ ലെഖ്വിയ ക്യാമ്പ് കെട്ടിടം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു. അമീറിന്റെ നേരിട്ടുളള നിയന്ത്രണത്തിലുള്ള സുരക്ഷ സേനയാണ് ലെഖ്വിയ.

സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍, അമീര്‍ കെട്ടിടത്തിന്റെ ഫലകം അനാച്ഛാദനം ചെയ്തു. കെട്ടിട യൂണിറ്റുകള്‍, അതിന്റെ വിവിധ സൗകര്യങ്ങള്‍, ആധുനിക സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച ഒരു സംക്ഷിപ്ത വിവരണം ശ്രവിച്ചു.

പാരാട്രൂപ്പര്‍ ഗ്രൂപ്പ്, ബോംബ് സ്‌ക്വാഡ്, വനിതാ സേന, കുതിരപ്പട, കലാപ പോലീസ്, ‘ലെഫ്ദാവിയ’ യുടെ പ്രത്യേക യൂണിറ്റ്, ഖത്തര്‍ ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പ് എന്നിവയുടെ എയര്‍ ഷോയ്ക്കും അമീര്‍ സാക്ഷിയായി.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സുരക്ഷാ സേനയുടെ സജ്ജീകരണത്തിനായുള്ള ഒരു ഡെമോയ്ക്കും അമീര്‍ സാക്ഷ്യം വഹിച്ചു. ഷൂട്ടിംഗ് റേഞ്ച്, മള്‍ട്ടി സര്‍വീസ് കെട്ടിടം, മെഡിക്കല്‍ സര്‍വീസ് കെട്ടിടം എന്നിവയും അമീര്‍ സന്ദര്‍ശിച്ചു.

തുടര്‍ന്ന്, നിരവധി സൗഹാര്‍ദ്ദപരവും സാഹോദര്യവുമായ രാജ്യങ്ങളില്‍ നിന്നുള്ള സേനകളോടൊപ്പം എല്ലാ സൈനിക, സിവില്‍, സംഘടനാ അധികാരികളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ‘വതന്‍’ അഭ്യാസത്തിന്റെ തുടക്കത്തിന് അമീര്‍ സിഗ്‌നല്‍ നല്‍കി.
2022-ലെ ഫിഫ ലോകകപ്പ് ഖത്തറിനുള്ള തയ്യാറെടുപ്പുകളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ അഭ്യാസം വരുന്നത്. സൈന്യം, സുരക്ഷ, സംഘടനാ അധികാരികള്‍ എന്നിവയ്ക്കിടയിലുള്ള സംയുക്ത സൈനികാഭ്യാസത്തിന്റെ ഒരു ഭാഗത്തെക്കുറിച്ച് അമീര്‍ വിശദീകരിച്ചു.
അഭ്യാസസമയത്ത് കൈകാര്യം ചെയ്യുന്ന പ്രധാന സാഹചര്യങ്ങളുടെ അവതരണം അമീര്‍ വീക്ഷിച്ചു. ഫീല്‍ഡ് എക്‌സര്‍സൈസിന് മുമ്പുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ആഗോള കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന സമയത്ത് ഉയര്‍ന്നുവരുന്ന സംഭവങ്ങളോടുള്ള പ്രതികരണത്തില്‍ ഉറച്ചുനില്‍ക്കുന്നതിനും കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ മെക്കാനിസം സജീവമാക്കുന്നതിനുമായി ബന്ധപ്പെട്ട അധികാരികള്‍ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനെക്കുറിച്ചും ഹിസ് ഹൈനസ് വിശദീകരിച്ചു.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി, ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറിയും ലെഖ്വിയ ഫോഴ്സ് കമാന്‍ഡറുമായ മേജര്‍ ജനറല്‍ അബ്ദുള്‍ അസീസ് ബിന്‍ ഫൈസല്‍ അല്‍താനി, ലെഖ്വിയ ഫോഴ്സിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍,പ്രതിനിധി സംഘത്തലവന്മാര്‍, പങ്കെടുക്കുന്ന അധികാരികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ അമീറിനൊപ്പം ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button