ഐസിബിഎഫ് ഓഫീസില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഉച്ചക്ക് 12 മണി മുതല്‍ രാത്രി 7.30 വരെ

അമാനുല്ല വടക്കാങ്ങര
ദോഹ. തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഐസിബിഎഫ് ഓഫീസില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഉച്ചക്ക് 12 മണി മുതല്‍ രാത്രി 7.30 വരെ നടക്കും.

നവജാത ശിശുക്കള്‍ക്കുള്ള പാസ്‌പോര്‍ട്ട്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പാസ്‌പോര്‍ട്ട് പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഇവിടെ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 77867794 എന്ന നമ്പറില്‍ ബന്ധപ്പെടാം.