ബോഡിബില്‍ഡിംഗില്‍ വീണ്ടും ഹാട്രിക് വിജയകിരീടം ചൂടി ഖത്തര്‍ പ്രവാസി സവാദ് കിളിയമണ്ണില്‍

ദോഹ. ബോഡിബില്‍ഡിംഗില്‍ വീണ്ടും ഹാട്രിക് വിജയകിരീടം ചൂടി ഖത്തര്‍ പ്രവാസി സവാദ് കിളിയമണ്ണില്‍. ഒക്ടോബര്‍ 29ന് പാകിസ്ഥാന്‍ ബോര്‍ഡറായ അട്ടാറയില്‍ വെച്ച് നടന്ന എം.ആര്‍. ബ്രേവ് ബെസ്റ്റ് ഫിസിക് & ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ 80 കിലോ വിഭാഗത്തില്‍ ഫസ്റ്റ് പ്രൈസും ടൈറ്റില്‍ ചാമ്പ്യന്‍പട്ടവും കരസ്ഥമാക്കിയാണ് സവാദ് കിളിയമണ്ണില്‍ ഈ സീസണിലെ തന്റെ മൂന്നാമത്തെ വിജയ കിരീടം നേടിയത്.