Breaking NewsUncategorized
ഓസ്ട്രേലിയ പിന്മാറി; 2034 ഫിഫ ലോകകപ്പിന് വേദിയാകാന്‍ സൗദിക്ക് സാധ്യത തെളിയുന്നു
ദോഹ: 2034 ലെ ഫിഫ ലോകകപ്പിന് വേദിയാകാനുള്ള ശ്രമങ്ങളില്‍ നിന്ന് ഓസ്ട്രേലിയ ചൊവ്വാഴ്ച പിന്മാറാന്‍ തീരുമാനിച്ചതോടെ 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ സാധ്യതകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്.
ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ സൗദി അറേബ്യയെ പിന്തുണച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 31 നാണ് ഓസ്‌ട്രേലിയ അതിന്റെ ബിഡ് പിന്‍വലിച്ചത്.
‘ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഞങ്ങള്‍ പരിശോധിച്ചു — എല്ലാ ഘടകങ്ങളും കണക്കിലെടുത്ത് — 2034 ലെ ബിഡില്‍ പങ്കെടുക്കേണ്ടതില്ലെന്ന് നിഗമനത്തിലെത്തി,’ ഫുട്‌ബോള്‍ ഓസ്ട്രേലിയ പ്രസ്താവനയില്‍ പറഞ്ഞു.