ഇന്നു മുതല്‍ ഒരാഴ്ച ദാറുല്‍ ഷര്‍ഖ് മീഡിയ ഗ്രൂപ്പിന്റെ പത്രങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഗാസ മുനമ്പിലെ സഹോദരങ്ങള്‍ക്ക് സംഭാവന ചെയ്യും

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ പ്രമുഖ പ്രസാധകരും വിതരണക്കാരുമായ ദാറുല്‍ ഷാര്‍ഖ് മീഡിയ ഗ്രൂപ്പിന്റെ നാല് പത്രങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഗാസ മുനമ്പിലെ സഹോദരങ്ങള്‍ക്ക്
സംഭാവന ചെയ്യാന്‍ തീരുമാനിച്ചു. ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഷെയ്ഖ് ഡോ. ഖാലിദ് ബിന്‍ താനി ബിന്‍ അബ്ദുല്ല അല്‍ താനിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണിത്. റഗുലേറ്ററി അതോറിറ്റി ഫോര്‍ ചാരിറ്റബിള്‍ ആക്റ്റിവിറ്റീസുമായും ഖത്തര്‍ ചാരിറ്റി, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവ മുഖേനയും സഹകരിച്ചാണ് സഹായമെത്തിക്കുക.