Uncategorized

മഹമൂദ് മാട്ടൂലിന്റെ പുസ്തക പ്രകാശനം നവംബര്‍ 4 ന് തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ സാഹിത്യകാരനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ മഹമൂദ് മാട്ടൂലിന്റെ പുതിയ ലേഖന സമാഹാരമായ കണ്ടതും കേട്ടതും നവംബര്‍ 4 ന് തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ പ്രകാശനം ചെയ്യും . നോവലിസ്റ്റും , നിരൂപകനുമായ പ്രശസ്ത എഴുത്തുകാരന്‍ ഡോ . ജോര്‍ജ്ജ് ഓണക്കൂര്‍ പ്രകാശനം നിര്‍വഹിക്കും. കല്യാശ്ശേരി എം എല്‍ എ , എം വിജില്‍ പുസ്തകം ഏറ്റു വാങ്ങും. മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന്‍ പരിപാടിയില്‍ അധ്യക്ഷത വഹിക്കും . കവിയും ഒരുമ മാസികയുടെ പത്രാധിപരുമായ സുധാകരന്‍ ചന്തവിള പുസ്തക പരിചയപ്പെടുത്തും. കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ്സാണ് പ്രസാധകര്‍.

എഴുത്തുകാരിയും മുന്‍ കേരള അഡിഷണല്‍ സെക്രട്ടറിയുമായിരുന്ന സജിനി എസ് , ധനുവെച്ചപുരം വി ടി എം എന്‍ എസ് എസ് കോളേജ് മലയാള വിഭാഗം മേധാവി ഡോ ബെറ്റി മോള്‍ മാത്യു , പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ ഹാജി കെ വി അബ്ദുള്ളകുട്ടി , എഴുത്തുകാരനും ചന്ദ്രിക സഹ പത്രാധിപരുമായ ഫിര്‍ദോസ് കായല്‍പുറം , ബാബു ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ നേരും

ഖത്തര്‍ സാഹിതീ സെക്രട്രറിയും ഖത്തര്‍ ഇന്ത്യന്‍ ഓതേസ്‌ഫോറം എക്‌സിക്യൂട്ടിവ് അംഗമവുമായ മഹമൂദ് ഗള്‍ഫ് വോയിസ് മാസികയുടെ സഹ പത്രാധിപരായിരുന്നു. പതിനഞ്ചോളം പുസ്തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീണ്ടും വിരിയുന്ന പൂക്കള്‍ , വിഷം പുരട്ടിയ വിഗ്രഹങ്ങള്‍ അര ലഡു ഖലീഫ കഥകള്‍ , ബഹാദൂര്‍ സൗദി അറേബ്യായില്‍ , പറക്കുന്ന പശു , രാജാവിനേക്കാള്‍ ബുദ്ധിമാന്‍ , മുയലും കൂട്ടുകാരും ചുണ്ടെലി റാണി മാവിയുടെ സാഹസയ്ക യാത്ര എന്നിവയാണ് പ്രധാന കൃതികള്‍. മക്കിയും കുക്കിയും ബാലസാഹിത്യ കൃതിക്ക് കെ തായാട്ട് ബാലസാഹിത്യ അവാര്‍ഡ് ലഭിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശിയാണ്

Related Articles

Back to top button
error: Content is protected !!