ഖത്തറില്‍ വീണ്ടും മഴ

അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ന് ഉച്ച മുതല്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. പലയിടങ്ങളിലും ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടായി. അന്തരീക്ഷം ഇപ്പോഴും തെളിഞ്ഞിട്ടില്ല. മഴ ചില പ്രദേശങ്ങളില്‍ ദൃശ്യപരത കുറയാന്‍ കാരണമായി. വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച് ഈ വാരാന്ത്യത്തിലും സമാനമായ കാലാവസ്ഥ നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.