Uncategorized
ഗാസ സ്ട്രിപ്പില്‍ ഫലസ്തീനിയന്‍ സിവിലിയന്‍മാര്‍ക്കെതിരെ നടക്കുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍ കാബിനറ്റ്

ദോഹ. ഗാസ സ്ട്രിപ്പില്‍ ഫലസ്തീനിയന്‍ സിവിലിയന്‍മാര്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെക്കുറിച്ചും കര കടന്നുകയറ്റത്തിലൂടെ അത് വര്‍ദ്ധിക്കുന്നതിലും ഖത്തര്‍ കാബിനറ്റ് അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. 1967 ജൂണ്‍ 4 ന് അംഗീകരിച്ച അതിര്‍ത്തിയില്‍ ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്യുന്നതിന് പ്രാദേശികവും അന്തര്‍ദേശീയവുമായ ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതിന്റെ അടിയന്തര ആവശ്യകത മന്ത്രിസഭ ഊന്നിപ്പറഞ്ഞു.