Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐകെസാഖ് വടം വലി മാമാങ്കം 2023 ശ്രദ്ധേയമായി

ദോഹ.ഖത്തറിലെ ഇടുക്കി, കോട്ടയം പ്രവാസികളുടെ കൂട്ടായ്മയായ ഇടുക്കി കോട്ടയംഎക്‌സ് പാട്രിയേറ്റ്‌സ് സര്‍വീസ് അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിച്ച വടം വലി മാമാങ്കം 2023 ബഹുജന പങ്കാളിത്തം കൊണ്ടും, സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി.

ഇരുപത് ടീമുകള്‍ മാറ്റുരച്ച ആവേശകരമായ മത്സരങ്ങളില്‍ ആയിരത്തിലധികം വരുന്ന കാണികള്‍ പങ്കെടുത്തു. വാശിയേറിയ മല്‍സരത്തില്‍ ടീം സാക് ഖത്തര്‍ പുരുഷ വിഭാഗത്തിലും, 365 മല്ലൂസ് ക്ലബ് വനിതാ വിഭാഗത്തിലും കിരീടം ചൂടി.

എച്ച് എം ഖത്തര്‍ പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും, ഷാര്‍പ്പ് ഹീലേഴ്‌സ് ഓറഞ്ച് വനിതാ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള ആവേശകരമായ മത്സരത്തില്‍ ടീം തിരൂര്‍ പുരുഷ വിഭാഗത്തിലും , ടീം കള്‍ചറല്‍ ഫോറം വനിതാ വിഭാഗത്തിലും ജേതാക്കളായി.

കുട്ടികളുടെ മത്സരത്തില്‍ ഒന്നാംസ്ഥാനം ടീം തിരൂരിനായിരുന്നു. ടീം മഞ്ഞ പട രണ്ടാം സ്ഥാനം നേടി. അപെക്‌സ് ബോഡി ഭാരവാഹികള്‍ സമ്മാനദാനം നിര്‍വഹിച്ചു.

Related Articles

Back to top button