നമ്മുടെ അടുക്കളത്തോട്ടം ദോഹക്ക് പുതിയ ഭാരവാഹികള്‍
ദോഹ. ഖത്തറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏക കാര്‍ഷിക സംഘടനയായ നമ്മുടെ അടുക്കളത്തോട്ടം ദോഹ 2023-25 കാലയളവിലേയ്ക്ക് പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. ജിജി അരവിന്ദ് (പ്രസിഡന്റ് ), ബെന്നി തോമസ് (ജനറല്‍ സെക്രട്ടറി ),യാസര്‍ ട്രഷറര്‍ ), സിറോസ് രവീന്ദ്രന്‍ ( വൈസ് പ്രസിഡന്റ്) അനില്‍ കുമാര്‍ ( ജോയിന്റ് സെക്രട്ടറി ), അംബര പവിത്രന്‍ , റംല സമദ് , ജവഹര്‍ ഭരതന്‍ , സൂരജ്, മുഹമ്മദ് സിയാദ് , രാജേഷ്( മാനേജിങ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍.
പതിനൊന്ന് പേരടങ്ങുന്ന നിര്‍വാഹക സമിതിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായ നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ അടുത്ത രണ്ടു വര്‍ഷത്തെ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി സംഘാടക സമിതിയും രൂപീകരിച്ചു. രെമ, അഷ,ഗണേഷ്,ഹംസ,ജൈനാസ്,മാത്യു,മാധവിക്കുട്ടി,റസിയ,രമ്യ,റൂബി,സുധീര്‍,വാഹിദ,മന്‍സൂര്‍ ,ജിറ്റോ എന്നിവരാണ് ഈ കമ്മിറ്റി അംഗങ്ങള്‍.
ഓരോ സീസണിലും ജൈവകാര്‍ഷികോത്സവം, വിളവെടുപ്പ് ഉത്സവം , മികച്ച കര്‍ഷകര്‍, സ്‌കൂള്‍ തലത്തില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച കുട്ടി കര്‍ഷകര്‍ക്കുള്ള പുരസ്‌ക്കാരം , മണ്ണിനേയും കൃഷിയെയും കൂടുതല്‍ അറിയുവാന്‍ സഹായകമായ പരിസ്ഥിതി ക്വിസ് എന്നിവ നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ ശ്രദ്ധേയമായ പരിപാടികളാണ്. കൃഷിയില്‍ തല്‍പരരായ ആര്‍ക്കും ഈ സംഘടനയില്‍ അംഗമാകാവുന്നതാണ്. അതിനായി 66193295 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.