ദുബായ് എയര്‍ഷോ 2023 ല്‍ ശ്രദ്ധേയമായ സാന്നിധ്യമാകാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്

ദോഹ: നവംബര്‍ 13 മുതല്‍ 17 വരെ ദുബായ് വേള്‍ഡ് സെന്ററില്‍ നടക്കാനിരിക്കുന്ന ദുബായ് എയര്‍ഷോ 2023 ന്റെ ഈ വര്‍ഷത്തെ പതിപ്പില്‍ ശ്രദ്ധേയമായ സാന്നിധ്യമാകാന്‍ ഖത്തര്‍ എയര്‍വേയ്സ് ഒരുങ്ങുന്നു.
ബോയിംഗ് ബി 787-9, എയര്‍ബസ് എ 350-1000, ഗള്‍ഫ്‌സ്ട്രീം ജി 650 ഇആര്‍ എന്നിവയുള്‍പ്പെടെ അത്യാധുനിക വിമാനങ്ങള്‍ പ്രദര്‍ശിപ്പിച്ച് ആഗോള വ്യോമയാന രംഗത്തെ മികച്ച വിമാന കമ്പനി എന്ന നിലയിലുള്ള സ്ഥാനം ശക്തിപ്പെടുത്താനാണ് ഖത്തര്‍ എയര്‍വേയ്സ് ലക്ഷ്യമിടുന്നത്.