ആറര ലക്ഷത്തിലധികം പേര്‍ ഇതിനകം എക്സ്പോ 2023 ദോഹ സന്ദര്‍ശിച്ചു

ദോഹ. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച എക്സ്പോ 2023 ദോഹ ആറര ലക്ഷത്തിലധികം പേര്‍ ഇതിനകം സന്ദര്‍ശിച്ചതായി എക്സ്പോ 2023 ദോഹ സെക്രട്ടറി ജനറല്‍,മുഹമ്മദ് അലി അല്‍ ഖൂരി പറഞ്ഞു.
കൂടുതല്‍ രാജ്യങ്ങള്‍ എക്‌സിബിഷനിലെ തങ്ങളുടെ പവലിയനുകള്‍ തുറക്കുന്നതോടെ എക്‌സിബിഷന്‍ വരും മാസങ്ങളില്‍ കൂടുതല്‍ ജനകീയമാകുമെന്നും സന്ദര്‍ശക പ്രവാഹം കൂടുമെന്നും അദ്ദേഹം പറഞ്ഞു.