Breaking NewsUncategorized
ഖത്തറിലെ ആദ്യ മോട്ടോജിപി സ്പ്രിന്റ് റേസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ലുസൈല്‍ സര്‍ക്യൂട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ: മോട്ടോജിപി ഖത്തര്‍ എയര്‍വേയ്സ് ഗ്രാന്‍ഡ് പ്രിക്‌സ് ഓഫ് ഖത്തര്‍ 2023 ന് ആതിഥ്യമരുളാനൊരുങ്ങി ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട്. നവംബര്‍ 17 വെള്ളിയാഴ്ച മുതല്‍ നവംബര്‍ 19 ഞായര്‍ വരെ നടക്കുന്ന മോട്ടോര്‍സ്പോര്‍ട്ടിന്റെ സാഹസിക ദിനങ്ങളാണ് ലോകമെമ്പാടുമുള്ള മോട്ടോര്‍സ്പോര്‍ട്ട് ടീമുകളേയും ആരാധകരേയും കാത്തിരിക്കുന്നത്.