സഫാരിയില്‍ വൈറ്റ് ഫ്രൈഡേ പ്രൊമോഷനും ക്ലിയറന്‍സ് പ്രൈസ് പ്രൊമോഷനും തുടക്കം

ദോഹ.ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും വൈറ്റ് ഫ്രൈഡേ പ്രൊമോഷനും ക്ലീയറന്‍സ് പ്രൈസ് പ്രൊമോഷനുകള്‍ക്കും തുടക്കം കുറിച്ചു. നവംബര്‍ 23 മുതല്‍ 28 വരെ ആണ് വൈറ്റ് ഫ്രൈഡേ പ്രൊമോഷന്‍. ക്ലിയറന്‍സ് പ്രൈസ് പ്രമോഷന്‍ നവംബര്‍ 23 മുതല്‍ ഡിസംബര്‍ 2 വരെയായിരിക്കും.
വൈറ്റ് ഫ്രൈഡേ പ്രൊമോഷന്റെ ഏറ്റവും വലിയ സവിശേഷത തങ്ങളുടെ ഇഷ്ട്ട ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയില്‍
ഉപഭോക്താവിനു സ്വന്തമാക്കാം എന്നുള്ളതാണ്.
പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, കോസ്മെറ്റിക്സ,് ഹൗസ്ഹോള്‍ഡ്, റെഡിമെയ്ഡ്, ഫുട്ട്‌വെയര്‍, ഇലക്ട്രോണിക്സ,് കമ്പ്യൂട്ടര്‍ ആക്സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും, ഭക്ഷ്യധാന്യങ്ങളും, തുണിത്തരങ്ങളും അടക്കം ഒട്ടനവധി ഉല്‍പ്പന്നങ്ങളാണ് സഫാരി ഔട്ട്‌ലെറ്റുകളില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്.
ഫിലിപ്സ് അയേണ്‍ ബോക്സ് വെറും 69 റിയാല്‍, അസ്യൂസ് ലാപ്ടോപ്പ് വെറും 699 റിയാല്‍, സാന്‍ഫോര്‍ഡ് മാനുവല്‍ എയര്‍ ഫ്രയര്‍ വെറും 89 റിയാല്‍, സ്‌കൈവോര്‍ത് 55 ഇഞ്ച് ടി വി വെറും 799 റിയാല്‍, ഇംഗ്ലീഷ് റോയല്‍ 33 പീസ് ഡിന്നര്‍ സെറ്റ് വെറും 69 റിയാല്‍, റെയിന്‍ബോ ഓര്‍ഗാനിക് ഫുള്‍ ക്രീം മില്‍ക്ക് വെറും 14.75 റിയാല്‍, 2 ലിറ്റര്‍ ഉദയം കോക്കനട്ട് ഓയില്‍ ബോട്ടലിന് വെറും 20 റിയാല്‍, കാള്‍ട്ടണ്‍ ടര്‍ബൊലൈറ്റ് സോഫ്റ്റ് ട്രോളി
വെറും 197 റിയാല്‍, കനോന്‍ ഡിഎസ്എല്‍ആര്‍ ക്യാമറ വെറും 999 റിയാല്‍, അക്കായ് സ്പീക്കര്‍ വെറും 199 റിയാല്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്
ക്ലിയറന്‍സ് പ്രൈസ് പ്രൊമോഷന്റെ ഭാഗമായി അബുഹമൂറിലുള്ള സഫാരിമാളിലെ ഫുഡ്കോര്‍ട്ടില്‍ പ്രത്യേകം ഒരുക്കിയ എല്‍ ജി, സാംസങ് , സോണി, ലെനോവോ, പാനാസോണിക്, ഷാര്‍പ്, ജീപാസ്, ക്ലിക്കോണ്‍, നിക്കായ്
എന്നീ പ്രമുഖ ബ്രാന്‍ഡുകളുടെ ഹോം അപ്ലൈന്‍സ് ഉല്‍പന്നങ്ങളും, ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളും, ഹൗസ് ഹോള്‍ഡ് ഉല്‍പന്നങ്ങളും ഖത്തറിലെ സപ്ലയര്‍മാരില്‍ നിന്നും നേരിട്ട് ലഭ്യമാക്കുന്നതുകൊണ്ട് അവിശ്വസിനീയമായ വിലക്കുറവുണ്ടാകും. വകറ ബര്‍വ്വ വില്ലേജിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലും ഇതിനായി പ്രത്യേകം സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട.്
കഴിഞ്ഞ വര്‍ഷങ്ങളില്‍ സഫാരി അവതരിപ്പിച്ച വൈറ്റ് ഫ്രൈഡേ പ്രൊമോഷനുകള്‍ക്കും ക്ലീയറന്‍സ് പ്രൈസ് പ്രൊമോഷനുകള്‍ക്കും വന്‍ ജനസ്വീകാര്യതയാണ് ലഭിച്ചിരുന്നത,് ഒപ്പം തന്നെ സഫാരി ഷോപ് ആന്‍ഡ് ഷൈന്‍ മെഗാ പ്രമോഷനിലൂടെ 6 കിലോ സ്വര്‍ണം സമ്മാനമായി നേടാനുള്ള അവസരവും സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ നറുകെടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ പ്രമോഷനില്‍ പങ്കാളികളാകാവുന്നതാണ്.