Uncategorized

ഖത്തര്‍ കെ.എം.സി.സി സംസ്ഥാന ഉപദേശക സമിതി അംഗം എ. എ മുഹമ്മദ് സാഹിബിന് യാത്രയയപ്പ് നല്‍കി

ദോഹ : ഖത്തറില്‍ നീണ്ട നാല്‍പത്തിരണ്ട് വര്‍ഷം പ്രവാസിയായിരിക്കുകയും കെ.എം.സി.സി മറ്റു സാമൂഹ്യ സാംസ്‌കാരിക സമുദായിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന എ.എ മുഹമ്മദ് സാഹിബ് തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനോടനുബന്ധിച്ച് ഖത്തര്‍ കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റി അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കി.

ഖത്തര്‍ കെ.എം.സി.സി യുടെ തുമാമയിലുള്ള ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ.എം.സി.സി ജില്ല കമ്മിറ്റി നേതാക്കളായ പ്രസിഡന്റ് ഹുസ്സൈന്‍ പി. എസ്.എം, ജന:സെക്രട്ടറി നാസിര്‍ എന്‍.ടി, കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി ബക്കര്‍, ജില്ലാ ഭാരവാഹികളായ അലി അക്ബര്‍, മജീദ്, സലീം, ബദറുദ്ദീന്‍, കെ.എം.സി.സി, മണ്ഡലം ഭാരവാഹികളായ ഹംസകുട്ടി, സുല്‍ഫിക്കര്‍ കെ.വി, ഹാഷിം, നൗഷാദ് മലബാര്‍, കബീര്‍, എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!