Breaking NewsUncategorized
ഖത്തറില്‍ മോഷ്ടിച്ച 15 ലക്ഷം റിയാല്‍ വിലവരുന്ന പണവും സാധനങ്ങളുമായി ആറുപേരെ പിടികൂടി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ വിവിധ പാര്‍പ്പിട മേഖലകളില്‍ മോഷണം നടത്തിയതിന് ആഫ്രിക്കന്‍ വംശജരായ ആറ് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു.
പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ശേഷമാണ് വ്യക്തികളെ അറസ്റ്റ് ചെയ്യുകയും അവരുടെ വസതികള്‍ പരിശോധിക്കുകയും ചെയ്തത്.
300,000 റിയാല്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ 1,288,000 ഖത്തര്‍ പണവും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.കൂടാതെ, ഈ മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും സിഐഡി പിടിച്ചെടുത്തു.
ചോദ്യം ചെയ്യലില്‍, കുറ്റം സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത സാധനങ്ങളും കുറ്റകൃത്യത്തിനായി ഉപയോഗിച്ച ഉപകരണങ്ങളും അന്വേഷണത്തിനും നിയമനടപടികള്‍ക്കുമായി പ്രോസിക്യൂഷന് കൈമാറി.