ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവ് ഷക്കീര്‍ ചീരായിക്ക് ഇന്‍കാസ് പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആദരം
ദോഹ. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവ് ചീരായിക്ക് ഇന്‍കാസ് പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആദരം.
കാലിക്കറ്റ് റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ഒഐസിസി ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് സമീര്‍ ഏറാമല മെമന്റോ നല്‍കി ആദരിച്ചു.
പ്രതികൂല കാലാവസ്ഥയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ 30 മണിക്കൂര്‍ 34 മിനിറ്റ് 9 സെക്കന്റ് സമയ ദൈര്‍ഘ്യത്തില്‍ സൗദി അതിര്‍ത്തിയായ അബു സംറയില്‍ നിന്നും ഖത്തറിന്റെ മറ്റൊരു അറ്റമായ റുവൈസ് പോര്‍ട്ട് വരെ 192.14 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്.
ആദരവ് ഏറ്റുവാങ്ങിയ ഷക്കീര്‍ ചീരായി നല്‍കിയ അംഗീകാരത്തിന് നന്ദി അറിയിച്ചു.ചടങ്ങില്‍ ഇന്‍കാസ് പത്തനംതിട്ട സെന്‍ട്രല്‍ കമ്മിറ്റി അംഗം മനോജ് കൂടല്‍,ജില്ലാ പ്രസിഡണ്ട് രഞ്ചു സാം നൈനാന്‍,സെക്രട്ടറി റ്റിജു തോമസ്, ജോയിന്‍ സെക്രട്ടറി ഐസക് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.. ബിജു തോമസ്, റെനോഷ് ജോണ്‍, സി കെ അമീന്‍, ജോബി കെ തോമസ്, നിതിന്‍ മാത്യു, ബിബിന്‍ തോമസ് ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.