Breaking NewsUncategorized
156 ടണ്‍ സഹായ സാധനങ്ങളുമായി ഖത്തര്‍ സായുധ സേനയുടെ അഞ്ച് വിമാനങ്ങള്‍
ദോഹ: ഗാസയിലെ ജനങ്ങള്‍ക്കുള്ള 156 ടണ്‍ സഹായ സാധനങ്ങളുമായി ഖത്തര്‍ സായുധ സേനയുടെ അഞ്ച് വിമാനങ്ങള്‍ ഈജിപ്തിലെ അല്‍-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ഭക്ഷണം, മെഡിക്കല്‍ സപ്ലൈസ്, പാര്‍പ്പിട ആവശ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കളാണ് അയച്ചത്. ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് , ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയാണ് സഹായസാധനങ്ങള്‍ സമാഹരിച്ചത്.