കെ.എം.സി.സി. ഖത്തര്‍ കോഴിക്കോട് ജില്ല അക്കാദമിക് ഗാതറിംഗ് 3.4 സംഘടിപ്പിച്ചു
ദോഹ: കെ.എം.സി.സി. ഖത്തര്‍ കോഴിക്കോട് ജില്ല എച്ഛ്. ആര്‍. & ട്രെയിനിങ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എഡോക്‌സി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ ഒരു മാസം നീണ്ടുനിന്ന ബിസിനസ് റൈറ്റിംഗ് വിത് ചാറ്റ് ജി പിടി ട്രെയിനിങ് കോഴ്സിന്റെ അക്കാദമിക് ഗാതറിംഗ് സംഘടിപ്പിച്ചു. കോഴ്‌സ് പൂര്‍ത്തിയാക്കിയ 113 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സൈത്തൂണ്‍ റെസ്റ്റോറന്റില്‍ നടന്ന പരിപാടി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി. സരിന്‍ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണവും മുഖ്യപ്രഭാഷണവും നടത്തി.
പ്രമുഖ മോട്ടിവേഷന്‍ സ്പീക്കറും മാരത്തോണ്‍ റണ്ണറും മൗണ്ടനീയറുമായ അബ്ദുല്‍ നാസര്‍ പഠിതാക്കളുമായി ലൈഫ് ജേര്‍ണി ഇന്ററാക്റ്റീവ് സെഷന്‍ നടത്തി. ഇന്ത്യന്‍ ബിസിനസ് & പ്രൊഫെഷണല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എഞ്ചിനീയര്‍ അബ്ദുല്‍ സത്താര്‍ പുതിയ സാധ്യതകളെ പരിചയപ്പെടുത്തി സംസാരിച്ചു. ചെയര്‍മാന്‍ ഫൈസല്‍ കായക്കണ്ടി കോഴ്സിന്റെ ക്യു,ഇ റേറ്റിംഗ് വിശദീകരിച്ചു. കമ്മറ്റിയുടെ പ്രോജക്റ്റ് പ്രൊമോട്ടര്‍ പ്രൊഫെഷണല്‍ മാനേജമെന്റ് സര്‍വീസ് കമ്പനി ഡയറക്റ്റര്‍ അലി ഹസന്‍, ജില്ലാ പ്രസിഡണ്ട് ടി.ടി. കുഞ്ഞമ്മദ്, ജില്ലാ വൈസ് പ്രസിഡന്റ് സിറാജ് മാതോത്ത് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു, ജില്ലാ ജനറല്‍ സെക്രട്ടറി അതീഖ് റഹ്‌മാന്‍, ട്രഷറര്‍ അജ്മല്‍ തെങ്കലക്കണ്ടി സംസ്ഥാന ഭാരവാഹികളായ അജ്മല്‍ നബീല്‍, ശംസുദ്ദീന്‍ എം.പി., കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി ഇബ്രാഹിം കുട്ടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
എച്. ആര്‍ & ട്രെയിനിങ് വൈസ് ചെയര്‍മാന്‍ ആഷിഖ് എസ്.കെ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍, കോഴ്‌സ് ഡയറക്റ്റര്‍ നൗഷാദ് കാഞ്ഞായി സ്വാഗതവും, ടീം ലീഡ് വൈ.എം സലിം നന്ദിയും പറഞ്ഞു. നിസാര്‍ തൗഫീഖ് ഖിറാഅത്ത് നടത്തി, കോഴ്‌സ് കോ-ഡയറക്റ്റര്‍മാരായ മുഹമ്മദ് റംസാന്‍, താജുദ്ദിന്‍ ഒഞ്ചിയം എന്നിവര്‍ക്ക് പ്രത്യേക ഉപഹാരവും നല്‍കി.