Uncategorized
ഇന്ത്യന്‍ എംബസി കൊമേഴ്‌സ് അറ്റാച്ചെ ദീപക് പുന്തിറിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ.ഇന്ത്യന്‍ എംബസി കൊമേഴ്‌സ് അറ്റാച്ചെ ദീപക് പുന്തിറിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു.ഐബിപിസിയുമായി സഹകരിച്ച് ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലെ കാഞ്ചാനി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മീഡിയ പ്‌ളസ് സി.ഇ.ഒയും ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് എന്നിവര്‍ ചേര്‍ന്നാണ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പ് സമ്മാനിച്ചത്. ഐബിപിസി വൈസ് പ്രസിഡണ്ടുമാരായ കെ.പി.അഷ്‌റഫ്, എഞ്ചിനീയര്‍ അബ്ദുല്‍ സത്താര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.