ഗള്‍ഫ് എക്‌സ്‌ചേഞ്ച് മതാര്‍ ഖദീം ശാഖ തുറന്നു പ്രവര്‍ത്തമാനമരംഭിച്ചു
ദോഹ: ഖത്തറിലെ പ്രമുഖ മണി എക്‌സ്‌ചേഞ്ച് കമ്പനിയായ ഗള്‍ഫ് എക്സ്ചേഞ്ച് പതിനാറാമത്തെ ശാഖ മതാര്‍ ഖദീമില്‍ തുറന്നു പ്രവര്‍ത്തമാനമരംഭിച്ചു
ഉപഭോക്താക്കള്‍ക്ക് മികച്ച നിരക്കും വേഗത്തിലുള്ള ക്രെഡിറ്റും ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ബാങ്ക് അക്കൗണ്ടിലേക്ക് തല്‍ക്ഷണം പണം അയയ്ക്കാന്‍ കഴിയും. ശാഖയുടെ ഉദ്ഘാടനം ഗള്‍ഫ് എക്സ്ചേഞ്ച് മാനേജ്മെന്റിനും സ്റ്റാഫിനുമൊപ്പം അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്നുള്ള മറ്റ് വിശിഷ്ടാതിഥികളുടെ പ്രതിനിധികളും മണി ട്രാന്‍സ്ഫര്‍ ഓപ്പറേറ്റര്‍മാരും അതിഥികളും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ഓള്‍ഡ് എയര്‍പോര്‍ട്ട് (മതാര്‍ ഖദീം) ബ്രാഞ്ച് സ്ഥിതി ചെയ്യുന്നത് കെട്ടിട നമ്പര്‍ 74, സോണ്‍ 45, സ്ട്രീറ്റ് 840, ഓള്‍ഡ് എയര്‍പോര്‍ട്ട് കൊമേഴ്സ്യല്‍ സ്ട്രീറ്റ്, അല്‍ മന്‍ഡ്രൈന്‍ ആന്‍ഡ് ട്രൂത്ത് കെയര്‍ ഫാര്‍മസിക്ക് എതിര്‍വശത്താണ്. ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനുമായി ഏഷ്യന്‍, ആഫ്രിക്കന്‍, അറബിക് കോറഡോര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയസമ്പന്നരായ മള്‍ട്ടിനാഷണല്‍ സ്റ്റാഫുകള്‍ ബ്രാഞ്ചിലുണ്ടാകും. പണം കൈമാറ്റം ചെയ്യുന്നതിനു പുറമേ, മണി എക്‌സ്‌ചേഞ്ച്, ഗോള്‍ഡ് ബാര്‍ എന്നിവ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള സേവനങ്ങള്‍ ബ്രാഞ്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.