എംപറ്റേഴ്‌സ് ഗ്രൂപ്പുമായി സഹകരിച്ച് ഡനാറ്റ് കംപ്യൂട്ടേര്‍സ് ഖത്തറില്‍
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഇന്ത്യ, സൗദി അറേബ്യ, ദുബായ്, യുഎസ് എന്നിവിടങ്ങളിലൊക്കെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡനാറ്റ് ഗ്രൂപ്പ് ഡനാറ്റ് കംപ്യൂട്ടേര്‍സ് ഖത്തര്‍ എന്ന പേരില്‍ ജീലൈ 22 ശനിയാഴ്ച രാവിലെ 7 മണി മുതല്‍ ഖത്തറിലെ
മതാര്‍ ഖദീമില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വിവര സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അനുസരണമായി ഉപഭോക്താക്കളെ സംതൃപ്തരാക്കുക എന്നതാണ് ഡനാറ്റ് ഗ്രൂപ്പിന്റെ മുഖമുദ്ര.
അംഗീകൃത ബ്രാന്‍ഡുകളുടെ കമ്പ്യൂട്ടര്‍ ലാപ്ടോപ്പ് ടാബുകള്‍ സെര്‍വര്‍ എല്ലാവിധ ഹാര്‍ഡ് വെയര്‍ ആക്സസറീസ് തുടങ്ങിയവ മിതമായ നിരക്കില്‍ തികഞ്ഞ ഉത്തരവാദിത്വത്തോട് കൂടി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ഉന്നത ഗുണനിലവാരമുള്ള റീസര്‍വ്വ് വളരെ കൃത്യതയോടെ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നു മാത്രമല്ല ഓണ്‍ലൈന്‍ സപ്പോര്‍ട്ടിംഗ് സര്‍വീസ് ഡനാറ്റ് ഗ്രൂപ്പിന്റെ പ്രത്യേകതയാണ്. ഹാര്‍ഡ് വെയര്‍ സര്‍വീസിംഗ് രംഗത്ത് വസ്തുനിഷ്ഠമായ പ്രവര്‍ത്തനം ഡനാറ്റ് ഗ്രൂപ്പ് ഉറപ്പുവരുത്തുമെന്നും ഉപഭോക്താവിന്റെ തികഞ്ഞ സംതൃപ്തിയാണ് ഡനാറ്റ് ഗ്രൂപ്പിന്റെ ആത്മവിശ്വാസമെന്നും അധികൃതര്‍ അവകാശപ്പെട്ടു.
വാര്‍ത്ത സമ്മേളനത്തില്‍ ഡനാറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷാന്‍ സാഹിബ് എംപറ്റേഴ്‌സ് ഡയറക്ടര്‍മാരായ മുഹമ്മദ് കല്ലാട്ട്, ബെന്‍സണ്‍ മാത്യു , തൗഫീഖ് അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ പങ്കെടുത്തു