സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് ടെക്നോളജി എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തറില്‍ പ്രയോജനപ്പെടുത്തും
ദോഹ. എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തറില്‍ സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് ടെക്നോളജി പ്രയോജനപ്പെടുത്തും . മാച്ച് ഒഫീഷ്യല്‍സിന് സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് ടെക്നോളജി സിസ്റ്റം ഉപയോഗിച്ച് അവരുടെ തീരുമാനമെടുക്കല്‍ പ്രക്രിയ മെച്ചപ്പെടുത്താന്‍ കഴിയും, ഇത് ടൂര്‍ണമെന്റിലെ 51 മത്സരങ്ങളിലും നടപ്പിലാക്കും.
ഒരു ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ മത്സരത്തില്‍ സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് ടെക്നോളജി പ്രയോജനപ്പെടുത്തുന്നത് ഇതാദ്യമായാണ്. കൂടാതെ കോണ്ടിനെന്റല് പുരുഷ ദേശീയ ടീം തലത്തില്‍ ഈ സംവിധാനം പ്രയോഗിക്കുന്ന ലോക ഫുട്ബോളിലെ ആദ്യ കോണ്‍ഫെഡറേഷനായി എ എഫ് സി യെ മാറ്റുന്നു, ഇത് മാച്ച് ഒഫീഷ്യല്‍സിന്റെ തീരുമാനങ്ങളില്‍ കൃത്യതയും സമഗ്രതയും മെച്ചപ്പെടുത്തുന്നതിനുള്ള എ എഫ് സി യുടെ പ്രതിബദ്ധതയെ കൂടുതല്‍ അടിവരയിടുന്നു.
2024 ജനുവരി 12 നും ഫെബ്രുവരി 10 നും ഇടയില്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ടൂര്‍ണമെന്റില്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം പൂര്‍ണമായും ഉപയോഗിക്കും.