Uncategorized

കോണ്‍ഫഡറേഷന്‍ ഓഫ് കോളേജ് അലുംനി അസോസിയേഷന്‍ ഓഫ് കേരള ഖത്തര്‍ ‘ തരംഗ് 2023’ നാളെ സമാപനം


ദോഹ. കോണ്‍ഫഡറേഷന്‍ ഓഫ് കോളേജ് അലുംനി അസോസിയേഷന്‍ ഓഫ് കേരള ഖത്തര്‍ ‘ തരംഗ് 2023’ നാളെ വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 മണി വരെ റിതാജ് സല്‍വ റിസോര്‍ട്ടില്‍ നടക്കും.
കേരളത്തിലെ പതിനഞ്ചോളം കോളേജുകളില്‍ നിന്നായി 200ലധികം കലാകാരന്മാര്‍ നാളത്തെ മത്സര പരിപാടികളില്‍ പങ്കെടുക്കും.
ഭരതനാട്യം, ഒപ്പന, നാടന്‍ പാട്ട്, സ്‌കിറ്റ്,ഫ്‌ലവര്‍ അറേഞ്ച്‌മെന്റ്‌സ് മുതലായ പരിപാടികള്‍ പ്രധാന വേദിയില്‍ അരങ്ങേറും.
മൂന്ന് ദിനങ്ങളിലായി സംഘടിപ്പിച്ച മല്‍സര പരിപാടികളുടെ ആദ്യ ഘട്ടങ്ങള്‍ ഡിസംബര്‍ 15, 16 തിയ്യതികളില്‍ അരങ്ങേറിയിരുന്നു.
വിവിധ ഘട്ടങ്ങളിലായി എണ്ണൂറോളം മല്‍സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

നാളെ നടക്കുന്ന സമാപനത്തില്‍ ഓവറോള്‍ ട്രോഫി വിതരണ ചടങ്ങും നടക്കും.

Related Articles

Back to top button
error: Content is protected !!