എയര്‍പോര്‍ട്ടില്‍ തിരക്കേറി, യാത്രക്കാര്‍ നേരത്തെയെത്തണം

ദോഹ. വിന്റര്‍ അവധിയും ക്രിസ്തുമസ്, പുതുവല്‍സരാഘോഷങ്ങളും ചേര്‍ന്ന് വന്നതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്കേറി. മിക്ക വിമാനങ്ങളും ഓവര്‍ ബുക്ക്ഡ് ആണ്. അതിനാല്‍ യാത്രക്കാര്‍ നേരത്തെയെത്തുന്നതാണ് നല്ലത്. കഴിയുന്നവരൊക്കെ ഓണ്‍ ലൈനില്‍ ചെക്കിന്‍ ചെയ്യണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ ഓര്‍മിപ്പിച്ചു.