Breaking NewsUncategorized
ഏഷ്യന്‍ കപ്പില്‍ ദേശീയ ടീമിന് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളുമായി മൂന്ന് ഖത്തറി യുവാക്കള്‍

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന് പന്തുരുളുവാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ സ്വന്തം മണ്ണില്‍ കിരീടം നിലനിര്‍ത്താന്‍ അല്‍ അന്നാബിയെ പിന്തുണയ്ക്കാന്‍ ഖത്തര്‍ ദേശീയ ടീമിന്റെ ആരാധകര്‍ തയ്യാറെടുക്കുകയാണ്. ഏഷ്യന്‍ കപ്പില്‍ ദേശീയ ടീമിന് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളുമായി മൂന്ന് ഖത്തറി യുവാക്കള്‍ രംഗത്തെത്തി .ഉത്മാന്‍, അലി അല്‍ ഇസ് ഹാഖ് എന്നീ സഹോദരന്മാരും അവരുടെ സുഹൃത്ത് അബ്ദുല്ല അല്‍ ദോസരി ചേര്‍ന്നാണ് ദേശീയ ടീമിന് കൂടുതല്‍ പിന്തുണ നേടുന്നതിനുള്ള ”അല്‍ അന്നാബി സ്റ്റാന്‍ഡ് എന്ന ആശയവുമായി രംഗത്തെത്തിയത്.
വരാനിരിക്കുന്ന ടൂര്‍ണമെന്റ് ഖത്തറികള്‍ക്ക് രാജ്യത്തെ ഫുട്‌ബോള്‍ സംസ്‌കാരം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് .