Uncategorized
ഖത്തര്‍ ടൂറിസം പതിമൂന്നാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലിന് കിയോസ്‌കുകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു

ദോഹ: ഖത്തര്‍ ടൂറിസം 2024 ജനുവരി 10 മുതല്‍ 20 വരെ നടക്കുന്ന 13-ാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലിന് കിയോസ്‌കുകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ക്യുടി വെബ്സൈറ്റ് വഴി കിയോസ്‌കുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഗാര്‍ഹിക ബിസിനസ്സുകള്‍ക്കും പ്രാദേശിക, അന്തര്‍ദേശീയ ഭക്ഷണശാലകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
ഫെസ്റ്റിവലില്‍ 200 ലധികം ഭക്ഷണ പാനീയ കിയോസ്‌കുകള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു. അല്‍ ബിദ്ദ പാര്‍ക്കില്‍ നടന്നുകൊണ്ടിരിക്കുന്ന ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ 2023 ദോഹയുടെ ഫാമിലി സോണിലാണ് രാജ്യത്തെ ഏറ്റവും വലിയ ഫുഡ് ഫിയസ്റ്റ എന്ന് വിളിക്കപ്പെടുന്ന ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ നടക്കുക.