Uncategorized

അല്‍-ബര്‍സ ഗ്രൂപ്പിന്റെ പത്താം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് സംരംഭമായ അല്‍-ബര്‍സ ഗ്രൂപ്പിന്റെ പത്താം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. വാര്‍ഷികത്തിന്റെ ഭാഗമായി സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന എംപവര്‍മെന്റ് വോയേജ് എന്ന പ്രത്യേക പരിപാടി ശ്രദ്ധേയമായി .
ആഘോഷ പരിപാടികള്‍ ഡോ.അഹമ്മദ് ദോസരി ഉദ്ഘാടനം ചെയ്തു. നല്ല രീതിയില്‍ വ്യാപാരം ചെയ്യുവാനും സമൂഹത്തിന് പൊതുനന്മക്കായി പ്രവര്‍ത്തിക്കുവാനും ആഹ്വാനം ചെയ്ത് അറബിയിലും ഇംഗ്‌ളീഷിലുമായി ഡോ. ദോസരി നടത്തിയ പ്രഭാഷണം ചിന്തോദ്ദീപകമായിരുന്നു.

അല്‍-ബര്‍സ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്റഫ് റഖ, ജനറല്‍ മാനേജര്‍ സഈദ് സലേം അഹമ്മദ് സലേം എബാദ, എക്സലന്റ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ അബ്ദുല്ല ഹാജി എന്നിവര്‍ സംസാരിച്ചു.

അല്‍ ബര്‍സ ഗ്രൂപ്പ് സിഇഒ മുഹമ്മദ് ഫാറൂഖ് സ്വാഗതം പറഞ്ഞു. നിധി സോളമനായിരുന്നു പരിപാടിയുടെ അവതാരക.

വാര്‍ഷികത്തിന്റെ ഭാഗമായി ജോലി അന്വേഷിക്കുന്നവര്‍ക്കായി ഗ്രൂപ്പ് ഒരു ജോബ് ആപ്ലിക്കേഷന്‍ ഡെസ്‌ക് സജ്ജീകരിച്ചത് നിരവധി പേര്‍ പ്രയോജനപ്പെടുത്തി. അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയുടെ പ്രവാസി ക്ഷേമ ബോധവല്‍ക്കരണവും അബ്ദുല്‍ മുത്തലിബ് മട്ടന്നൂര്‍ അവതരിപ്പിച്ച ഷാം-ഇ-ഗസലും തുടര്‍ന്ന് മജീഷ്യന്‍ ജംഷി അവതരിപ്പിച്ച മാജിക് ഷോയും ചടങ്ങിന് മാറ്റു കൂട്ടി.

Related Articles

Back to top button
error: Content is protected !!