Uncategorized
അല്‍ മവാസിം ഗ്രൂപ്പ് ദുബൈ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

ദോഹ. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മവാസിം ഗ്രൂപ്പ് ദുബൈയില്‍ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ദുബൈ ഖിസൈസിലെ അല്‍തവാര്‍ സെന്ററിനടുത്താണ് പുതിയ ഓഫീസ് തുറന്നത്.
ഓഫീസിന്റെ ഔപചാരികമായ ഉദ്ഘാടനം ദുബൈ എമിറേറ്റ്സ് ഐഡി ഡയറക്ടര്‍ നാസില്‍ അല്‍ ഹമ്മാദി നിര്‍വഹിച്ചു. ബിഎന്‍ ഐ ഖത്തര്‍ നാഷണല്‍ ഡയറക്ടര്‍ മുഹമ്മദ് ശബീബ് ചടങ്ങില്‍ വിശിഷ്ട അതിഥിയായിരുന്നു.

യു.എ.ഇ, ഖത്തര്‍, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ സംരംഭകര്‍ക്കു വേണ്ട സഹായങ്ങള്‍, നിയമപരമായ കാര്യങ്ങള്‍, വിവിധ ഭാഷാ തര്‍ജ്ജമകള്‍ എന്നീ മേഖലകളില്‍ ഗ്രൂപ്പ് വലിയ പുന്തുണ നല്‍കുമെന്ന് ഗ്രൂപ്പ് സി.ഇ.ഒ. ഡോ. ശഫീഖ് കോടങ്ങാട് അറിയിച്ചു. മാനേജര്‍ നൗഫല്‍ കൊടക്കാട്, ഹമീദ്, ആരിഫ്, നാസര്‍ പാവണ്ണ എന്നിവര്‍ സംബന്ധിച്ചു. സയ്യിദ് ജുനൈദ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.