Uncategorized

പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ മൂന്നാമത് ബിസിനസ് ഡെലിഗേറ്റ് മീറ്റ് ശ്രദ്ധേയമായി

ദോഹ : ഖത്തര്‍ ആസ്ഥാനമായ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് ദുബൈ ഫ്‌ളോറ ഇന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച മൂന്നാമത് ബിസിനസ് ഡെലിഗേറ്റ് മീറ്റ് സംഘാടക മികവിലും ജനപങ്കാളിത്തത്തിലും വിഷയവൈവിധ്യത്തിലും ശ്രദ്ധേയമായി.

ഗള്‍ഫ് മേഖലയിലെ മാറുന്ന വ്യവസായ നിക്ഷേപ സാധ്യതകളും അവ പ്രയോജനപ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖകളുമായിരുന്നു ഡെലിഗേറ്റ് മീറ്റിന്റെ പ്രധാന ആകര്‍ഷണം. ഏഷ്യന്‍ ജനതയുടെ വിശിഷ്യ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമമുറപ്പുവരുത്തുന്നതില്‍ ഗള്‍ഫ് മേഖലയുടെ പങ്ക് വലുതാണെന്നും ഇപ്പോഴും നൂതനമായ നിരവധി അവസരങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കുന്നതെന്നും ഡെലിഗേറ്റ് മീറ്റ് അടയാളപ്പെടുത്തി.

സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ഉദാരമായ നടപടി ക്രമങ്ങളും നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കുന്ന സാഹചര്യങ്ങളും ഗള്‍ഫ് മേഖലയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയാണെന്ന് മീറ്റ് അടിവരയിട്ടു. ഖത്തര്‍,യു.എ.ഇ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ബിസിനസ് സാധ്യതകളെയും അവസരങ്ങളും സംബന്ധിച്ച വിദഗ്ധരുടെ ക്ലാസുകള്‍ മീറ്റില്‍ പങ്കെടുത്ത സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും കൂടുതല്‍ ഉള്‍കാഴ്ചകള്‍ സമ്മാനിച്ചു.

ബി.എന്‍.ഐ ഖത്തര്‍ അവന്യൂ പ്രൊഫഷണല്‍ സര്‍വ്വീസുമായി ചേര്‍ന്നാണ് മീറ്റ് സംഘടിപ്പിച്ചത്.
ഫസലു റ ഹ്‌മാന്‍ തച്ചറക്കല്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേഡജിംഗ് ഡയറക്ടര്‍ അലി ഹസന്‍ തച്ചറക്കല്‍, മീഡിയ വണ്‍ മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ മേധാവി എംസിഎ നാസര്‍, മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, കില്‍ട്ടണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ റിയാസ് കില്‍ട്ടണ്‍, അല്‍ വഫ ഗ്രൂപ്പ് സി.ഇ.ഒ മുനീര്‍ അല്‍ വഫ സംസാരിച്ചു. മുഹമ്മദ് നൈസാം സ്വാഗതവും ഷിഫ നന്ദിയും പറഞ്ഞു.

മീഡിയ വണ്‍ ചാനലായിരുന്നു മീറ്റിന്റെ മീഡിയ പാര്‍ട്ണര്‍ . ഇന്റര്‍നാഷണല്‍ മലയാളി ഓണ്‍ ലൈന്‍ ന്യൂസ് പാര്‍ട്ണറായിരുന്നു.

Related Articles

Back to top button
error: Content is protected !!