സി.ഐ.സി. പുതിയ നേതൃത്വത്തിന് സ്വീകരണം നല്‍കി
ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) യുടെ അടുത്ത ടേമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ കേന്ദ്ര നേതൃത്വത്തിനും, സി.ഐ.സി. റയ്യാന്‍ സോണിന് കീഴിലുള്ള 15 യൂണിറ്റിലുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിനും സി.ഐ.സി. റയ്യാന്‍ സോണ്‍ സ്വീകരണം നല്‍കി.
മീറ്റ് വിത്ത് ലീഡേഴ്സ് എന്ന തലക്കെട്ടില്‍ നടന്ന പ്രൗഡമായ പരിപാടിയില്‍ റയ്യാന്‍ സോണല്‍ പ്രസിഡന്റ് സുധീര്‍ ടി.കെ. അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ പ്രസിഡന്റ് ടി.കെ. ഖാസ്സിം പ്രവര്‍ത്തകരോട് സംവദിച്ചു. കേന്ദ്ര പ്രസിഡന്റ് ടി.കെ. ഖാസ്സിം, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷബീര്‍, വൈസ് പ്രസിഡന്റ്മാരായ ഹബീബ് റഹ്‌മാന്‍ കീഴിശേരി, ഇ അര്‍ഷാദ്, സംഘടനാ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, കൂടിയാലോചനാ സമിതി അംഗങ്ങളായ റിയാസ് ടി റസാക്ക്, നഹ്യാ ബീവി, വിമന്‍ ഇന്ത്യ പ്രസിഡന്റ് എം നസീമ, വിവിധ സോണല്‍ പ്രസിഡന്റ്മാരായ ഷാനവാസ് ഖാലിദ്, വി.എന്‍. അബ്ദുല്‍ ഹമീദ്, പി.എം. ബഷീര്‍ അഹമ്മദ്, കെ..എച്. മുഷ്താഖ് എന്നിവര്‍ സംബന്ധിച്ചു.
റയ്യാന്‍ സോണല്‍ വൈസ് പ്രസിഡന്റ്മാരായ, സുഹൈല്‍ ശാന്തപുരം, സുബുല്‍ അബ്ദുല്‍ അസീസ്, സോണല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം. എം, സംഘടനാ സെക്രട്ടറി അബ്ദുല്‍ ബാസിത്ത്, റിസോഴ്‌സ് സെക്രട്ടറി അബ്ദുല്‍ സലാം എ ടി, സോണല്‍ ഭാരവാഹികളായ സിദ്ദിഖ് വേങ്ങര, ഹാരിസ് കെ, മുഹമ്മദ് റഫീഖ് തങ്ങള്‍, അസ്‌കര്‍ അലി എന്നിവര്‍ നേതൃത്വം നല്‍കി.
യൂനുസ് സലീമിന്റെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയില്‍ സോണല്‍ സെക്രട്ടറി സ്വാഗതവും, വൈസ് പ്രസിഡന്റ് നന്ദിയും പറഞ്ഞു .