ഖത്തറില്‍ സ്‌ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി

ദോഹ. ഖത്തറില്‍ സ്‌ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി . ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയില്‍ ജോലി നോക്കിയിരുന്ന പത്തനംതിട്ട കിടങ്ങന്നൂര്‍ സ്വദേശി രമേശന്‍ (56) ആണ് ഹമദ് ഹോസ്പിറ്റലില്‍ വെച്ച് മരണമടഞ്ഞത്. കോമളവല്ലിയാണ് ഭാര്യ. പൂജ മോള്‍ , ഇന്ദുജാ രമേശ് എന്നിവര്‍ മക്കളാണ്. പേപ്പര്‍ വര്‍ക്കുകളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയതായും നാളെ രാത്രി 7.25 ന് കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍വേഴ്‌സില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതാണെന്നും ഖത്തര്‍ കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു