Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചു

ദോഹ: മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ട് 2024-ലെ അമീരി ഓര്‍ഡര്‍ നമ്പര്‍ (1) തിങ്കളാഴ്ച ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പുറപ്പെടുവിച്ചു.

ഉത്തരവനുസരിച്ച് ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രിയായി. ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി കായിക യുവജന മന്ത്രിയാകും. ഇബ്രാഹിം ബിന്‍ അലി ബിന്‍ ഈസ അല്‍ ഹസ്സന്‍ അല്‍ മുഹന്നദി നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമാകും. അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ മുനിസിപ്പാലിറ്റി മന്ത്രിയായും സുല്‍ത്താന്‍ ബിന്‍ സാദ് ബിന്‍ സുല്‍ത്താന്‍ അല്‍ മുറൈഖി വിദേശകാര്യ സഹമന്ത്രിയുമാകും. തീരുമാനം
അമീരി ഓര്‍ഡര്‍ ഇഷ്യൂ ചെയ്ത തീയതി മുതല്‍ പ്രാബല്യത്തില്‍ വരും, അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.

Related Articles

Back to top button