Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്നുമുതല്‍ ആശുപത്രികള്‍, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍, ജോലിസ്ഥലങ്ങള്‍, പൊതുഗതാഗതം, പള്ളികള്‍, ജിമ്മുകള്‍, മാളുകള്‍, ഷോപ്പുകള്‍, സിനിമാശാലകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ അടഞ്ഞ പൊതുസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധം

അമാനുല്ല വടക്കാങ്ങര

ദോഹ: രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ ഇന്നുമുതല്‍ ആശുപത്രികള്‍, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍, ജോലിസ്ഥലങ്ങള്‍, പൊതുഗതാഗതം, പള്ളികള്‍, ജിമ്മുകള്‍, മാളുകള്‍, ഷോപ്പുകള്‍, സിനിമാശാലകള്‍, റസ്റ്റോറന്റുകള്‍, സലൂണുകള്‍ തുടങ്ങി എല്ലാ അടഞ്ഞ പൊതുസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമായിരിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്നലെ ചേര്‍ന്ന മന്ത്രി സഭ തീരുമാനപ്രകാരം വാണിജ്യ വ്യാപാര മേഖലയില്‍ പല സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയതായി വാണിജ്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

 


കോവിഡിനെ പ്രതിരോധിക്കുവാന്‍ സമൂഹം പ്രതിജ്ഞാബദ്ധമായി മുന്നോട്ടുവരികയും നിയന്ത്രണങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button