Uncategorized

മാക്സ് വെല്‍ ടെക്‌നോളജി ആപ്പിള്‍ എക്‌സ്‌ക്ലൂസീവ് സര്‍വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ: ആപ്പിള്‍ ഫോണുകളുടെയും ഡിവൈസുകളുടെയും രണ്ടാമത്തെ എക്‌സ്‌ക്ലൂസീവ് സര്‍വീസ് സെന്ററായ മാക്‌സ് വെല്‍ ടെക്കോളജി തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. മാക്‌സ് വെല്‍ സി ഇ ഒ മുനീറിന്റെ മാതാവ് ഫാത്തിമ മുഹമ്മദ് ഉല്‍ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ നസ്ല മുനീര്‍, നഷാമ് പവര്‍ സി ഇ ഒ മുഹമ്മദ് ആഷിക്, ഫെയ്‌മെസ് ഗ്രൂപ്പ് പാര്‍ട്ണര്‍ അന്‍വര്‍ സാദിക്ക്, ഡോക്ടര്‍ ഹുദവി ബാഹാവുദ്ധീന്‍, ഒപ്പം സുഹൃത്തുക്കളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. ഡോക്ടര്‍ ബഹാവുദീന്‍ ഹുദവി ഹെല്‍പ് ഡസ്‌ക് ഡയറക്ടര്‍ സുധീറിന് നല്‍കി ആദ്യ വില്‍പന ഉത്ഘാടനം ചെയ്തു. ഓള്‍ഡ് സലത്തയിലെ ഖത്തര്‍ നാഷണല്‍ മ്യൂസിയത്തിനടുത്ത് എന്‍ കെ എം ബില്‍ഡിംഗിലെ ഗ്രൗണ്ട് ഫ്‌ലോര്‍ ഓഫീസ് നമ്പര്‍ രണ്ടിലാണ് മാക്‌സ് വെല്‍ ടെക്കോനോളജിയുടെ പുതിയ സര്‍വിസ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. മാക്‌സ് വെല്‍ ടെക്‌നോളജി നിലവില്‍ മുഎയ്‌തെറിലും പ്രവര്‍ത്തിക്കുന്നുണ്ട്. പുതുതായി തുറക്കുന്ന സെര്‍വീസ് സെന്ററിനോടൊപ്പം ഉപഭോകത്താക്കളുടെ സൗകര്യാര്‍ത്ഥം വാനില്‍ ഒരുക്കിയ പ്രത്യേക സര്‍വീസ് സെന്റര്‍ ഖത്തറില്‍ എവിടെയും ഓടിയെത്തി നിമിഷ നേരം കൊണ്ട് സര്‍വീസും ആക്‌സസ്വറീസും നല്‍കുന്നതാണെന്ന് സി ഇ ഒ മുനീര്‍ മാക്‌സ് വെല്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!