Breaking NewsUncategorized
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവതി നിര്യാതയായി

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവതി നിര്യാതയായി. കൊയിലാണ്ടി തിക്കോടി സ്വദേശി കുന്നിനു താഴെ വീട്ടില്‍ സുനൈദിന്റെ ഭാര്യ അന്‍സി സുനൈദ് (29) ആണ് ഹൃദയ സ്തംഭനം മൂലം ഹമദ് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടത്. അഞ്ചു വയസ്സുള്ള ഒരു മകളുണ്ട് .
ഖത്തര്‍ കെഎംസിസി തിക്കോടി പഞ്ചായത്ത് സെക്രട്ടറിയാണ് സുനൈദ് . നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു