Uncategorized
സംരക്ഷിത ഫാമുകള്‍’, കാലാവസ്ഥാ-സ്മാര്‍ട്ട് കൃഷി വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി മുനിസിപ്പല്‍ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ, ഖത്തര്‍: ബാഷ്പീകരണം, ജലനഷ്ടം, മണ്ണിന്റെ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് തുറന്ന കൃഷിയിടങ്ങളെ അടച്ച ഫാമുകളാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് ‘സംരക്ഷിത ഫാമുകളും’ കാലാവസ്ഥാ സ്മാര്‍ട്ട് കൃഷിയും വികസിപ്പിക്കുന്നതിനുള്ള പദ്ധതി മുനിസിപ്പാലിറ്റി മന്ത്രാലയം ആരംഭിച്ചു.
കൊറിയ ട്രേഡ് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ഏജന്‍സി (കോട്രാ), ഹ്യുണ്ടായ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പ്ലാന്റ് ഫാം കമ്പനി എന്നിവയുമായി സഹകരിച്ച് ഖത്തറും ദക്ഷിണ കൊറിയയും ചേര്‍ന്നുള്ള നോളജ് ഷെയറിംഗ് പോര്‍ഗ്രാമിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.