Uncategorized
പ്രധാന വിനോദസഞ്ചാര കേന്ദ്രമെന്ന സ്ഥാനം ഖത്തര്‍ ഉറപ്പിച്ച് ഖത്തര്‍
ദോഹ: സമീപ വര്‍ഷങ്ങളില്‍ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമെന്ന പദവി ഖത്തര്‍ ഉറപ്പിച്ചതായി ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സാദ് ബിന്‍ അലി അല്‍ ഖര്‍ജി അഭിപ്രായപ്പെട്ടു. ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്സിബിഷനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ടൂറിസം ആസ്തികള്‍ ശക്തിപ്പെടുത്തുന്നതിനും സേവന മികവ് നിലനിര്‍ത്തുന്നതിനും പുതിയ സേവനങ്ങള്‍ അവതരിപ്പിക്കുന്നതിനും അതുല്യമായ സന്ദര്‍ശക അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പ്രതിബദ്ധതയുമായാണ് ഖത്തര്‍ ടൂറിസം മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.