ഖത്തറില്‍ വിസ കച്ചവടം നടത്തിയ മൂന്ന് ഏഷ്യന്‍ വംശജരെ സി ഐ ഡി പിടികൂടി

ദോഹ. ഖത്തറില്‍ വിസ കച്ചവടം നടത്തിയ മൂന്ന് ഏഷ്യന്‍ വംശജരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു.
സംശയാസ്പദമായ വിസ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. വിശദമായ തിരച്ചില്‍ നടത്തിയാണ് മൂന്ന് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച സീലുകള്‍, കാര്‍ഡുകള്‍, ലാപ്ടോപ്പുകള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.
തുടര്‍ന്ന്, നിയമനടപടികളുമായി മുന്നോട്ടുപോകുന്നതിനായി പിടിച്ചെടുത്ത വസ്തുക്കള്‍ സഹിതം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.