Uncategorized

അനധികൃത കറന്‍സി കൈമാറ്റം നടത്തിയതിന് ഒരാള്‍ അറസ്റ്റില്‍

ദോഹ. ഖത്തറില്‍ അനധികൃത കറന്‍സി കൈമാറ്റം നടത്തിയതിന് ഒരാള്‍ അറസ്റ്റില്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ആണ് അനധികൃത കറന്‍സി കൈമാറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഏഷ്യന്‍ വംശജനായ ഒരാളെ അറസ്റ്റ് ചെയ്തത്. തിരച്ചില്‍, അന്വേഷണ ഓപ്പറേഷനുകള്‍ വഴിയാണ് , ചില ഏഷ്യന്‍ കറന്‍സികള്‍ക്ക് പകരമായി പ്രാദേശിക കറന്‍സിയില്‍ പണം സ്വീകരിക്കുന്ന പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയില്‍ നിന്ന് പണവും സാമ്പത്തിക രസീതുകളും അധികൃതര്‍ കണ്ടെടുത്തു.

Related Articles

Back to top button
error: Content is protected !!