Breaking NewsUncategorized
എ എഫ് സി ഏഷ്യന്‍ കപ്പ് ആരംഭിച്ചത് മുതല്‍ 13 ലക്ഷത്തിലധികമാളുകള്‍ പൊതു ബസുകള്‍ പ്രയോജനപ്പെടുത്തി

ദോഹ. 2024 ജനുവരി 12 ന് എ എഫ് സി ഏഷ്യന്‍ കപ്പ് 2023 ആരംഭിച്ചതിന് ശേഷം 13 ലക്ഷത്തിലധികമാളുകള്‍ പൊതു ബസുകള്‍ പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ജനുവരി 23 വരെയുള്ള കണക്കുകളനുസരിച്ചാണിത്. ലളിതവും പ്രായോഗികവുമായ ഗതാഗത സംവിധാനമായി കര്‍വ ബസുകള്‍ അംഗീകരിക്കപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.