ഖാലിദ് മാസ്റ്റര്‍ക് സ്വീകരണം

ദോഹ. ശാന്തപുരം മഹല്ലിലെ കലാ സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന റിട്ടയേര്‍ഡ് അദ്ധ്യാപകനും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍, ജുമാ മസ്ജിദ് ഖത്തീബ് എന്നീ മേഖലകളില്‍ സജീവവും ആയ എ.കെ. ഖാലിദ് മാസ്റ്റര്‍ക് ഖത്തര്‍ ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്‍ സ്വീകരണവും ഉപഹാരവും നല്‍കി ആദരിച്ചു. ഹ്രസ്വ സന്ദര്‍ശനത്തിന് ഖത്തറില്‍ എത്തിയതായിരുന്നു അദ്ദേഹം.
യോഗത്തില്‍ പ്രസിണ്ടന്റ് ഫവാസ് , യാസിര്‍ എം ടി , സുഹൈല്‍, ഷാക്കിര്‍, ഷമീം,മുഹമ്മദലി, സൈഫുദ്ധീന്‍, ഷിബിലി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഖാലിദ് മാഷ് സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു.തുടര്‍ന്ന് ഖത്തര്‍ ശാന്തപുരം വെല്‍ഫയര്‍ അസോസിയേഷന്റെ ഉപഹാരം പ്രസിണ്ടന്റ് ഫവാസ് ഖാലിദ് മാഷിന് നല്‍കി.