Uncategorized
കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പ് മേധാവി ഡോ. എ.ബി.മൊയ്തീന്‍ കുട്ടിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ. കാലിക്കറ്റ് യൂണിവേര്‍സിറ്റി ഡീനും അറബി വകുപ്പ് മേധാവിയുമായ ഡോ. എ.ബി.മൊയ്തീന്‍ കുട്ടിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. ഡോ.മൊയ്തീന്‍ കുട്ടിയുടെ ശിഷ്യനായ ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്. ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയും ചടങ്ങില്‍ സംബന്ധിച്ചു .
ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകത്തെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് . പുസ്‌കത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.