അല്‍ ഗറാഫയിലെ അല്‍ അസ്ഗാവയില്‍ രണ്ട് കിലോമീറ്റര്‍ ആരോഗ്യകരമായ മണല്‍ നടപ്പാത

ദോഹ: അല്‍ ഗറാഫയിലെ അല്‍ അസ്ഗാവയില്‍ രണ്ട് കിലോമീറ്റര്‍ ആരോഗ്യകരമായ മണല്‍ നടപ്പാത നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് പ്രാഥമിക അനുമതി ലഭിച്ചതായി സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ (സിഎംസി) ഡെപ്യൂട്ടി ചെയര്‍മാന്‍ മുബാറക് ഫെറൈഷ് അല്‍ സലേം പറഞ്ഞു.ഖത്തറില്‍ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാകും ഇത്.
അല്‍ ഗരാഫയിലെ പുതിയ അല്‍ ഹതീം സ്ട്രീറ്റിലൂടെ ഒമ്പത് മീറ്റര്‍ വീതിയും 2 കിലോമീറ്റര്‍ നീളവുമുള്ള ജോഗിംഗ് ട്രാക്കായിരിക്കും നിര്‍മിക്കുകയെന്ന് ,’ അടുത്തിടെ ഖത്തര്‍ റേഡിയോയോട് സംസാരിച്ച അദ്ദേഹം പറഞ്ഞു.
ശരീരത്തില്‍ നിന്ന് നെഗറ്റീവ് എനര്‍ജിയും അമിതമായ ഇലക്ട്രോണുകളും നീക്കം ചെയ്യുന്നതുള്‍പ്പെടെ നിരവധി ആരോഗ്യ ആനുകൂല്യങ്ങള്‍ പരിഗണിച്ചാണ് നിര്‍ദ്ദിഷ്ട മണല്‍ നടപ്പാത നിര്‍മ്മിക്കാനുള്ള ആശയം ഉയര്‍ന്നുവന്നത്.